രണ്ടാം ടെസ്റ്റ് ശതകം തികച്ച് സിബ്ലേ, സ്റ്റോക്സ് ശതകത്തിന് തൊട്ടരികെ, ഇംഗ്ലണ്ട് വലിയ സ്കോറിലേക്ക്

Sports Correspondent

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ വലിയ സ്കോറിലേക്ക് നീങ്ങി ഇംഗ്ലണ്ട്. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ഡൊമിനിക് സിബ്ലേയുടെ ശതകത്തിനൊപ്പം ശതകത്തിന് തൊട്ടരുകിലെത്തി നില്‍ക്കുന്ന സ്റ്റോക്സിന്റെ പ്രകടനം കൂടിയായപ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 108 ഓവറില്‍ നിന്ന് 264/3 എന്ന നിലയിലാണ്.

സിബ്ലേ 101 റണ്‍സും സ്റ്റോക്സ് 99 റണ്‍സുമാണ് നേടി നില്‍ക്കുന്നത്. ഇരുവരും ചേര്‍ന്ന് 183 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയിട്ടുള്ളത്.