ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സിഎസ്എ) ഷുക്രി കോൺറാഡിനെ എല്ലാ ഫോർമാറ്റുകളിലുമുള്ള ദക്ഷിണാഫ്രിക്കൻ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. 2023 ജനുവരി മുതൽ ടെസ്റ്റ് ടീമിന്റെ ചുമതല വഹിച്ചിരുന്ന കോൺറാഡ് ഇനി ദക്ഷിണാഫ്രിക്കയുടെ ഏകദിന (ഒഡിഐ), ട്വന്റി20 (ടി20ഐ) ടീമുകളെയും നയിക്കും. സിംബാബ്‌വെ, ന്യൂസിലാൻഡ് എന്നിവർക്കെതിരായ ജൂലൈയിലെ വരാനിരിക്കുന്ന ടി20 ത്രിരാഷ്ട്ര പരമ്പരയോടെ അദ്ദേഹത്തിൻ്റെ ചുമതല ആരംഭിക്കും.

58 കാരനാ പരിശീലകൻ 2027 ൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് വരെ ഈ സ്ഥാനത്ത് തുടരും. ജൂണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, 2026 ലെ ടി20 ലോകകപ്പ്, 2027 ലെ ഏകദിന ലോകകപ്പ് തുടങ്ങിയ പ്രധാന ടൂർണമെൻ്റുകൾക്കായി തയ്യാറെടുക്കുകയാണ് ദക്ഷിണാഫ്രിക്ക.