“ശുഭ്മാന്‍ ഗില്‍ ടെസ്റ്റിൽ പതിനായിരം റൺസ് നേടും”

Staff Reporter

ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗിൽ ടെസ്റ്റ് ക്രിക്കറ്റിൽ പതിനായിരം റൺസ് നേടുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗാവസ്‌കർ. ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഗിൽ സെഞ്ച്വറി നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു ഗാവസ്‌കർ.

മത്സരത്തിൽ ശുഭ്മാൻ ഗില്ലിന്റെ പ്രകടനത്തെ പുകഴ്ത്തിയ ഗാവസ്‌കർ മിച്ചൽ സ്റ്റാർക്കിനെതിരെ ബാറ്റ് ചെയുന്ന രീതിയെയും പുകഴ്ത്തി. കരിയറിനെ ഗിൽ മികച്ച രീതിയിൽ മുൻപോട്ട് കൊണ്ടുപോയാൽ താരത്തിന് 8000-10000 റൺസ് ടെസ്റ്റിൽ എടുക്കാൻ പറ്റുമെന്നും ഗാവസ്‌കർ പറഞ്ഞു.

മത്സരത്തിൽ 128 റൺസ് നേടിയ ശുഭ്മാൻ ഗിൽ നാഥൻ ലിയോണിന്റെ പന്തിൽ വിക്കറ്റിന് മുൻപിൽ കുടുങ്ങുകയായിരുന്നു. മൂന്നാം ദിവസത്തെ മത്സരം അവസാനിച്ചപ്പോൾ ഇന്ത്യ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 191 റൺസ് പിറകിലാണ്.