ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് പരിക്കാണ് എന്ന് ആശങ്കകൾ ഇന്ത്യൻ ക്യാമ്പ് തള്ളി. അസുഖത്തെത്തുടർന്നാണ് ഗിൽ ബുധനാഴ്ച ഇന്ത്യയുടെ ഒപ്പമുള്ള പരിശീലനം ഒഴിവാക്കിത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം സുഖമായിരിക്കുന്നുവെന്നും വ്യാഴാഴ്ച പരിശീലനം നടത്തി എന്നും ബിസിസിഐ വ്യക്തമാക്കി.

ഇന്നലെ രണ്ട് മണിക്കൂറോളം സ്പെഷ്യലിസ്റ്റുകളിൽ നിന്നും യുഎഇ നെറ്റ് ബൗളർമാരിൽ നിന്നും ഗിൽ ത്രോഡൗണുകൾ നേരിട്ടു, അസിസ്റ്റൻ്റ് കോച്ച് അഭിഷേക് നായരും ഒപ്പമുണ്ടായിരുന്നു. ഇന്ത്യ ഞായറാഴ്ച ന്യൂസിലൻഡിനെ അവരുടെ അവസാന ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ നേരിടും, ഇരു ടീമുകളും ഇതിനകം ചാമ്പ്യൻസ് ട്രോഫിയിൽ സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.