സമീപ കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഗംഭീര പ്രകടനം നടത്തുന്ന ശുഭ്മൻ ഗില്ലിനെ പ്രശംസിച്ച് ഹാഷിം അംല. ലോക ക്രിക്കറ്റിലെ “അടുത്ത വലിയ സംഭവം” ആണ് ഗിൽ എന്ന് ഹാഷിം അംല പറഞ്ഞു. നിലവിൽ ഒന്നാം നമ്പർ ഏകദിന ബാറ്ററായ ഗിൽ, ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ഓപ്പണിംഗ് മത്സരത്തിൽ സെഞ്ച്വറി നേടുകയും പാകിസ്ഥാനെതിരെ ദുബായിൽ 46 റൺസ് നേടുകയും ചെയ്തിരുന്നു.

“ഇന്ത്യയെ സംബന്ധിച്ചിടത്തോളം, നിങ്ങൾക്ക് ശുഭ്മാൻ ഗില്ലിനെ ലഭിച്ചിരിക്കുകയാണ്; ഋഷഭ് പന്ത് കുറച്ചുകാലമായി അവർക്ക് ഒപ്പം ഉണ്ട്. ദക്ഷിണാഫ്രിക്കയെ നോക്കുക ആണെങ്കിൽ, ഞങ്ങളുടെ പക്കൽ റയാൻ റിക്കൽട്ടൺ ഉണ്ട്, ഇവരൊക്കെ ഭാവി താരങ്ങക്കാണ്,” അംല പിടിഐയോട് പറഞ്ഞു.
“ഗില്ലും രോഹിത്തും ആണ് ടോപ് ഓർഡറിൽ ഇന്ത്യക്ക് ഉള്ളത്, ഇത് വളരെ ശക്തവും അപകടകരവുമായ ഓപ്പണിംഗ് കൂട്ടുകെട്ടാണ്, തുടർന്ന് അവർക്ക് വിരാട് കോഹ്‌ലിയെ മൂന്നാം നമ്പറിലും ഉണ്ട്.” അംല പറയുന്നു.
ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും ചാമ്പ്യൻസ് ട്രോഫി നേടാനുള്ള ഫേവറിറ്റുകളാണ് എന്നും അംല പറഞ്ഞു.