ശ്രേയസ് അയ്യർ തന്റെ പരിക്ക് മാറാനായി ശസ്ത്രക്രിയ നടത്തില്ല. ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ശ്രേയസ് ശസ്ത്രക്രിയ ഇല്ലാതെ പരിക്ക് മാറ്റുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ്. ശസ്ത്രക്രിയ നടത്തിയാൽ 7 മാസം വരെ വിശ്രമം വേണ്ടിവരും. അങ്ങനെ വന്നാൽ ശ്രേയസിന് ഏകദിന ലോകകപ്പ് നഷ്ടമാകും. ലോകകപ്പിൽ കളിക്കണം എന്ന് ഉള്ളത് കൊണ്ടാണ് ശസ്ത്രക്രിയ വേണ്ട എന്ന് ഇപ്പോൾ താരം തീരുമാനിച്ചിരിക്കുന്നത്.
ശ്രേയസ് എന്തായാലും ഈ വരുന്ന ഐ പി എൽ കളിക്കില്ല എന്നും റിപ്പോർട്ട് പറയുന്നു. ശ്രേയസ് ലോകകപ്പിനാണ് പ്രാധാന്യം കൊടുക്കുന്നത്. താരം ഐ പി എല്ലിനെ കുറിച്ച് ചിന്തിക്കുന്നില്ല. ഓസ്ട്രേലിയക്ക് എതിരായ അഹമ്മദാബാദ് ടെസ്റ്റ് മത്സരത്തിനിടയിൽ ആയിരുന്നു ശ്രേയസ് അയ്യറിന് പരിക്കേറ്റത്. താരത്തിൻ ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പര നഷ്ടമായിരുന്നു. ഇതു മാത്രമല്ല അടുത്ത ആഴ്ച ആരംഭിക്കുന്ന ഐ പി എൽ സീസണും നഷ്ടമാകും.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് ശ്രേയസ്. ശ്രേയസ് അയ്യറിന് ഐ പി എൽ കഴിഞ്ഞ ശേഷം വരുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാകും.