ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ്സ് അയ്യര്‍ ടീമിലേക്ക് വൈസ് ക്യാപ്റ്റനായി എത്തുമ്പോള്‍ താരത്തിന് ഫിറ്റ്നെസ്സ് ക്ലിയറന്‍സ് ലഭിയ്ക്കണമെന്ന ഉപാധി സെലക്ടര്‍മാര്‍ വെച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ സിഡ്നിയിൽ ഓസ്ട്രേലിയയ്ക്കെതിരെ പരിക്കേറ്റ താരം പുറത്ത് പോയ ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ കളിയ്ക്കാതിരുന്ന ശുഭ്മന്‍ ഗിൽ ടീമിനെ നയിക്കാനായി തിരികെ എത്തുന്നുണ്ട്. ഇതോടെ റുതുരാജ് ഗായക്വാഡിനും തിലക് വര്‍മ്മയ്ക്കും ടീമിലെ അവസരം നഷ്ടമായി. ഇരുവരും വിജയ് ഹസാരെ ട്രോഫിയിൽ ശതകം നേടിയെങ്കിലും ഈ സീനിയര്‍ താരങ്ങളുടെ മടങ്ങിവരവാണ് അവര്‍ക്ക് തിരിച്ചടിയായത്.
ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാൽ തന്നെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് പരിഗണിച്ച് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇന്ത്യന്‍ സ്ക്വാഡ്:Shubman Gill (c), Rohit Sharma, Virat Kohli, KL Rahul (wk), Shreyas Iyer (vc), Washington Sundar, Ravindra Jadeja, Mohammed Siraj, Harshit Rana, Prasidh Krishna, Kuldeep Yadav, Rishabh Pant (wk), Nitish Kumar Reddy, Arshdeep Singh, Yashasvi Jaiswal









