അഹമ്മദാബാദ് ടെസ്റ്റ് മത്സരത്തിൽ ശ്രേയസ്കയ്യർ ഇനി ബാറ്റു ചെയ്യുമോ എന്നത് സംശയം. മൂന്നാം ദിവസത്തെ കളിക്കിടെ നടുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ബാറ്റ്‌സ്മാൻ ശ്രേയസ് അയ്യരെ സ്‌കാനിംഗിനായി അയച്ചതായി ബി സി സി ഐ അറിയിച്ചു. ഇന്ന് രാവിലത്തെ സെഷനിൽ രവീന്ദ്ര ജഡേജ പുറത്തായപ്പോൾ ശ്രേയസ് വാറ്റ് ചെയ്യാൻ എത്തിയിരുന്നില്ല. പകരം ഭരത് ആണ് ബാറ്റു ചെയ്യാൻ വന്നത്. ഇനി ശ്രേയസ് കളിക്കുമോ എന്നത് സംശയമാണ്.

പരിക്ക് മാറി അടുത്തായിരുന്നു ശ്രേയസ് തിരികെയെത്തിയത്. ന്യൂസിലൻഡ് ഏകദിന പരമ്പരക്ക് ഇടയിൽ പരിക്കേറ്റതിനെ തുടർന്ന് അയ്യർ പുറത്ത് ഇരിക്കേണ്ടി വന്നിരുന്നു. പുതിയ പരിക്ക് ശ്രേയസ് ഐ പി എല്ലിൽ കളിക്കുന്നത് വരെ സംശയത്തിലാക്കിയിരിക്കുകയാണ്.














