2025 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) ശ്രേയസ് അയ്യരെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. മെഗാ ലേലത്തിൽ 26.75 കോടി രൂപയ്‌ക്ക് ആയിരുന്നു ഫ്രാഞ്ചൈസി അയ്യരെ സ്വന്തമാക്കിയത്.
സൽമാൻ ഖാൻ അവതാരകനായ ജനപ്രിയ ടിവി ഷോ ബിഗ് ബോസിൻ്റെ എപ്പിസോഡിനിടെയാണ് പ്രഖ്യാപനം വന്നത്. വാർത്ത സ്ഥിരീകരിക്കുന്നതിനായി അയ്യർ, യുസ്‌വേന്ദ്ര ചാഹൽ, ശശാങ്ക് സിംഗ് എന്നിവർ ഷോയിൽ വിശിഷ്ടാതിഥികളായി പ്രത്യക്ഷപ്പെട്ടു.
2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (കെകെആർ) മൂന്നാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ആണ് 30-കാരനായ ബാറ്റ്‌ർ. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 351 റൺസാണ് അയ്യർ നേടിയത്, 146.86 സ്‌ട്രൈക്ക് റേറ്റും 39 റൺസ് ശരാശരിയും ഉണ്ടായിരുന്നു. മുമ്പ് ഡൽഹി ക്യാപിറ്റൽസിനെയും നയിച്ചിട്ടുണ്ട്.