ഏകദിനത്തിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്നതാണ് താൻ യഥാർത്ഥത്തിൽ ആസ്വദിക്കുന്നത് എന്ന് ശ്രേയസ് അയ്യർ. ഇന്ത്യയുടെ മധ്യനിരയിൽ സ്ഥിരത നൽകാൻ ഇതിലൂടെ തനിക്ക് കഴിയുമെന്നും ശ്രേയസ് അയ്യർ വിശ്വസിക്കുന്നു. 2025-ൽ ദുബായിൽ നടന്ന ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ അയ്യർ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. 243 റൺസുമായി ടീമിൻ്റെ ഏറ്റവും ഉയർന്ന റൺസ് സ്‌കോററായി അയ്യർ മാറി.

ഐപിഎൽ 2025-ന് മുന്നോടിയായി PTI-യോട് സംസാരിക്കുമ്പോൾ, അയ്യർ നമ്പർ 4 റോളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. “ഞാൻ നമ്പർ 4 സ്ഥാനത്താണ് ശരിക്കും അനുയോജ്യൻ എന്ന് എനിക്ക് തോന്നുന്നു. അത് 2023 ലോകകപ്പിലായാലും ഇപ്പോൾ ചാമ്പ്യൻസ് ട്രോഫിയിലായാലും, ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചത് നാലാം നമ്പർ ആയി കളിക്കുന്നതാണ്.” ശ്രേയസ് പറഞ്ഞു.
“അത് എനിക്ക് സ്വന്തമായ ഒരു സ്ഥലം കാണാൻ ആകുന്നത്, അവിടെയാണ് എനിക്ക് വളരാൻ കഴിയുന്നത്. ഞാൻ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോഴെല്ലാം മധ്യനിരയിൽ ആ ബാലൻസ് നൽകാൻ ഞാൻ എല്ലാം നൽകി ശ്രമിക്കുന്നു,” അദ്ദേഹം പറഞ്ഞു.