ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങളുടെ വേതനം വൈകുന്നതിനെക്കുറിച്ച് ഇത് പുതുമയുള്ള കാര്യമല്ലെന്ന് പറഞ്ഞ് ശ്രീവത്സ് ഗോസ്വാമി. വർഷങ്ങളായി ഇതാണ് ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ സംഭവിക്കുന്നതെന്നും ഇതിൽ തനിക്ക് വലിയ അത്ഭുതം തോന്നുന്നില്ലെന്നും താരം പറഞ്ഞു. ഇത് താരങ്ങളുടെ വർഷങ്ങളായുള്ള പ്രതിസന്ധിയാണെന്നാണ് ബംഗാൾ താരവും ഐപിഎലിൽ സൺറൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടിയും കളിക്കുന്ന താരം പറയുന്നത്.
ഇത് ആരും പരാതിപ്പെടാത്ത ഒരു കാര്യമാണെന്നും പരാതിപ്പെട്ടാൽ അവരെ നിഷേധിയായി മുദ്രകുത്തുകയാണ് പതിവെന്നും തന്റെ ട്വിറ്ററിൽ താരം കുറിച്ചു. ബിസിസിഐ കഴിഞ്ഞ തവണ രഞ്ജി ട്രോഫി നടത്തിയിരുന്നില്ല. എന്നാൽ 700 ഓളം രഞ്ജി ട്രോഫി താരങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചുവെങ്കിലും അതിതു വരെ ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്.