ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റിന് തോൽപ്പിച്ച ടെസ്റ്റ് മത്സരം ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്റ്റ് മത്സരമായി മാറി. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുറവ് ബൗളുകൾ എറിഞ്ഞ മത്സരമാണിത്. ആകെ 107 ഓവർ മാത്രമെ ഈ ടെസ്റ്റ് മത്സരത്തിൽ എറിയേണ്ടി വന്നുള്ളൂ. 642 ബോൾ എറിയുമ്പോൾ തന്നെ ഇന്ത്യ കളി വിജയിച്ചു. 1932ലെ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന മത്സരത്തിൽ ആയിരുന്നു ഇതിനു മുമ്പ് ഏറ്റവും കുറവ് ബൗളുകൾ എറിയേണ്ടി വന്നത്.
ആ മത്സരത്തിൽ 656 ബൗളുകൾ ആയിരുന്നു ആകെ എറിഞ്ഞത്. കേപ് ടൗണിൽ ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക ആകെ 23.2 ഓവറിൽ ഓളൗട്ട് ആയിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 34.5 ഓവർ ആണ് നീണ്ടു നിന്നത്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 36.5 ഓവറും നീണ്ടു നിന്നു. അവസാനം ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 12 ഓവറിലേക്ക് ലക്ഷ്യം കാണുകയും ചെയ്തു.
Fewest balls in a Test match (not drawn):
642 – SA🇿🇦 v IND🇮🇳 at Cape Town, 2024
656 – AUS🇦🇺 v SA🇿🇦 at Melbourne, 1932
672 – WI🏝️ v ENG🏴 at Bridgetown, 1935