ഷോറിഫുൾ ഇസ്ലാം ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ ഇനി കളിക്കില്ല

339626.4

കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ബംഗ്ലാദേശ് ഇടംകൈയ്യൻ പേസഎ ഷോറിഫുൾ ഇസ്‌ലാം കളിക്കില്ല. ടീം ഫിസിയോ ബൈജെദുൽ ഇസ്‌ലാം വ്യാഴാഴ്ച ഇത് സ്ഥിരീകരിച്ചു. കസുൻ രജിതയുടെ ഷോർട്ട് ഡെലിവറി ഗ്ലൗസിൽ തട്ടിയാണ് ഷോറിഫുളിന് പരിക്കേതത്.

നാലോ അഞ്ചോ ആഴ്ച കഴിയും ഷോറിഫുൾ പരിക്ക് മാറി എത്താൻ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയും ഷോറിഫുളിന് നഷ്ടമാകാൻ സാധ്യതയുണ്ട്.