തന്റെ പ്രകടനത്തിൽ രോഹിത്തിന് ഏറെ സന്തോഷമുണ്ടെന്നത് സംതൃപ്തി നൽകുന്നു – ശിവം ഡുബേ

Sports Correspondent

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് തന്റെ പ്രകടനത്തിൽ ഏറെ സന്തോഷമുണ്ടെന്നത് തനിക്ക് ഏറെ സംതൃപ്തി നൽകുന്നുവെന്ന് പറഞ്ഞ് ശിവം ഡുബേ. രോഹിത് തന്നോട് വെൽപ്ലേയ്ഡ് എന്ന് പറഞ്ഞുവെന്നും ഡുബേ വ്യക്തമാക്കി. തന്റെ റോള്‍ സ്പിന്നര്‍മാര്‍ക്കെതിരെ ഷോട്ടുകള്‍ക്ക് ശ്രമിക്കുക എന്നതായിരുന്നുവെന്നും ഡുബേ പറഞ്ഞു.

ശിവം

താനും ജൈസ്വാളും സ്ട്രോക്ക് പ്ലേയേഴ്സ് ആണെന്നും ഇരുവരും അറ്റാക്കിംഗ് ഷോട്ട് കളിച്ച് മത്സരം നേരത്തെ അവസാനിപ്പിക്കുവാനാണ് ശ്രമിച്ചതെന്നും ഡുബേ വ്യക്തമാക്കി. താന്‍ തന്റെ ബൗളിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ആദ്യ മത്സരത്തിൽ ഫലപ്രദമായെങ്കിലും രണ്ടാം മത്സരത്തിൽ അതിന് സാധിച്ചില്ലെന്നും എന്നാൽ ടി20 ക്രിക്കറ്റിൽ ഇത് സര്‍വ്വ സാധാരാണമാണെന്നും ഡുബേ കൂട്ടിചേര്‍ത്തു.