രഞ്ജി ട്രോഫി സെമിഫൈനലിൽ മുംബൈയ്‌ക്കെതിരായ ആദ്യ ഇന്നിംഗ്‌സിൽ വിദർഭ 383 റൺസിന് പുറത്ത്. ധ്രുവ് ഷോറി (74), ഡാനിഷ് മാലേവർ (79), യാഷ് റാത്തോഡ് (54) എന്നിവരുടെ മികച്ച പ്രകടനമാണ് ടീമിന് അടിത്തറ പാകിയത്. ക്യാപ്റ്റൻ അക്ഷയ് വാദ്കർ (34), കരുൺ നായർ (45) എന്നിവരും നല്ല സംഭാവന നൽകി.
മുംബൈയുടെ ശിവം ദുബെ മികച്ച ബൗളറായി, 11.5 ഓവറിൽ 49 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ഇന്റർനാഷണലിനായി. റോയ്‌സ്റ്റൺ ഡയസ് (2/48), ഷംസ് മുലാനി (2/62) എന്നിവരുടെ പിന്തുണയും ദൂബെക്ക് ലഭിച്ചു. ഷാർദുൽ താക്കൂർ ഒരു വിക്കറ്റും വീഴ്ത്തി.