ഇംഗ്ലണ്ട് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ ടി20ഐ ടീമിലേക്ക് മുംബൈ ഓൾറൗണ്ടർ ശിവം ദുബെയെ ഉൾപ്പെടുത്തി. പരിക്കേറ്റ നിതീഷ് കുമാർ റെഡ്ഡിക്ക് പരമ്പര പൂർണ്ണമായും നഷ്ടമാകും എന്ന് ക്യാപ്റ്റൻ സൂര്യകുമാർ അറിയിച്ചു. ചെന്നൈയിൽ നടന്ന പരിശീലന സെഷനിൽ ആണ് നിതീഷിന് പരിക്കേറ്റത്. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ അദ്ദേഹം പുനരധിവാസത്തിന് വിധേയനാകും.
ടീമിലെ മറ്റൊരു കളിക്കാരനായ റിങ്കു സിങ്ങിനും പരിക്കേറ്റു എങ്കിലും താരം അടുത്ത ആഴ്ചയോടെ തിരികെയെത്തും എന്ന് പ്രതീക്ഷിക്കുന്നു. സീനിയർ സെലക്ഷൻ കമ്മിറ്റി ശിവം ദുബെയ്‌ക്കൊപ്പം രമൺദീപ് സിങ്ങിനെയും സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.