ഓസ്ട്രേലിയയുടെ വനിത ക്രിക്കറ്റ് ടീം കോച്ചായി ഷെല്ലി നിറ്റ്ഷ്കേയെ ചുമതലപ്പെടുത്തി. 2022 ലോകകപ്പിന് ശേഷം മാത്യു മോട്സ് സ്ഥാനം ഒഴിഞ്ഞത് മുതൽ ടീമിന്റെ താത്കാലിക കോച്ചായി ഷെല്ലി സ്ഥാനം വഹിക്കുകയായിരുന്നു.
2018 മുതൽ മോട്ടിന് കീഴിൽ ഓസ്ട്രേലിയയുടെ സഹപരിശീലകയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഷെല്ലി. ഓസ്ട്രേലിയ കോമൺവെൽത്ത് ഗെയിംസ് സ്വര്‍ണ്ണം സ്വന്തമാക്കിയപ്പോള്‍ ടീമിന്റെ താത്കാലിക പരിശീലക സ്ഥാനം ഷെല്ലിയ്ക്കായിരുന്നു.
കഴിഞ്ഞ സീസണിൽ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെ വനിത ബിഗ് ബാഷ് കിരീടത്തിലേക്കും ഷെല്ലി നയിച്ചിരുന്നു. ഈ സീസൺ കൂടി പെര്‍ത്തിന്റെ മുഖ്യ കോച്ചായി തുടര്‍ന്ന ശേഷം താരം ആ സ്ഥാനം ഒഴിയും.
ഇന്ത്യയ്ക്കെതിരെ ഡിസംബറിൽ നടക്കുന്ന അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയാണ് മുഖ്യ കോച്ചായി നിയമിക്കപ്പെട്ട ശേഷമുള്ള ഷെല്ലിയുടെ ആദ്യ ദൗത്യം.