നെതര്‍ലാണ്ട്സിനെതിരെ 211 റൺസ് നേടി യുഎസ്എ

Sports Correspondent

ലോകകപ്പ് യോഗ്യത മത്സരത്തിൽ നെതര്‍ലാണ്ട്സിനെതിരെ യുഎസ്എയ്ക്ക് 211 റൺസ്. ആദ്യം ബാറ്റ് ചെയ്യുവാന്‍ നെതര്‍ലാണ്ട്സ് യുഎസ്എയോട് ആവശ്യപ്പെടുകയായിരുന്നു. 71 റൺസ് നേടിയ ഷയാന്‍ ജഹാംഗീര്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ജസ്ദീപ് സിംഗ് 38 റൺസും ഗജാനന്ദ് സിംഗ് 33 റൺസും നേടി. യുഎസ്എയുടെ എട്ട് വിക്കറ്റുകള്‍ നെതര്‍ലാണ്ട്സ് നേടിയപ്പോള്‍ ബാസ് ഡി ലീഡും റയാന്‍ ക്ലെയിനും രണ്ട് വീതം വിക്കറ്റ് നേടി.