മുൻ ഓസ്‌ട്രേലിയൻ പേസ് ബൗളർ ഷോൺ ടൈറ്റിനെ ബംഗ്ലാദേശ് സീനിയർ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ഫാസ്റ്റ് ബൗളിംഗ് കോച്ചായി നിയമിച്ചു. 2027 നവംബർ വരെയാണ് അദ്ദേഹത്തിൻ്റെ കരാർ. അടുത്ത ഐസിസി ഏകദിന ലോകകപ്പ് വരെ അദ്ദേഹം ടീമിനൊപ്പമുണ്ടാകും.
ടൈറ്റ് മുമ്പ് പാകിസ്ഥാൻ ദേശീയ ടീമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ (ബിപിഎൽ) ചിറ്റഗോംഗ് കിംഗ്‌സിൻ്റെ മുഖ്യ പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ആൻഡ്രെ ആഡംസിന് പകരമാണ് ടൈറ്റ് ഇപ്പോൾ ബംഗ്ലാദേശ് ടീമിൽ എത്തുന്നത്.