“ടെസ്റ്റിൽ ബുംറ ഫലപ്രദമാകുമെന്ന് കണ്ടെത്തിയത് രവി ശാസ്ത്രി”

Staff Reporter

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ ഫലപ്രദമാകുമെന്ന് കണ്ടെത്തിയത് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി ആണെന്ന് ഇന്ത്യൻ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ. രവി ശാസ്ത്രിയാണ് ബുംറക്ക് ടെസ്റ്റിൽ ആദ്യമായി അവസരം നൽകണമെന്ന് ആവശ്യപ്പെട്ടതെന്നും ഭരത് അരുൺ പറഞ്ഞു.  ബുംറയുടെ കരിയറിന്റെ തുടക്കത്തിൽ ടി20 ബൗളറായാണ് ബുംറയെ കണ്ടിരുന്നത്. തുടർന്ന് താരം ഇന്ത്യൻ ഫാസ്റ്റ് ബൗളിങ്ങിനെ മുഖമായി മാറുകയായിരുന്നു.

താനാണ് ബുംറയെ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുത്തതെന്ന് പറയുന്നത് ശരിയല്ലെന്നും ദക്ഷിണാഫ്രിക്കയിൽ ബുംറ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പറഞ്ഞത് രവി ശാസ്ത്രിയാണെന്നും ഭരത് അരുൺ പറഞ്ഞു. താൻ ഇതിനെ പറ്റി ബുംറയോട് സംസാരിച്ചപ്പോൾ ടെസ്റ്റ് കളിക്കുകയെന്നത് തന്റെ സ്വപനമാണെന്ന് പറഞ്ഞെന്നും ഭരത് അരുൺ പറഞ്ഞു.