ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്, ഹോള്‍ഡര്‍ മടങ്ങിയെത്തുന്നു, താക്കുറിനു അരങ്ങേറ്റം

ഹൈദ്രാബാദിലെ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി വിന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ ടെസ്റ്റിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഈ മത്സരത്തിനെത്തുന്നത്. ശര്‍ദ്ധുല്‍ താക്കൂര്‍ ഇന്ത്യയുടെ 294ാം ടെസ്റ്റ് താരമായി തന്റെ അരങ്ങേറ്റം കുറിയ്ക്കും. മുഹമ്മദ് ഷമിയ്ക്ക് പകരമാണ് ശര്‍ദ്ധുല്‍ താക്കൂര്‍ അവസാന ഇലവനില്‍ ഇടം പിടിച്ചത്.

അതേ സമയം വിന്‍ഡീസിനു ജേസണ്‍ ഹോള്‍ഡര്‍ തിരിച്ചെത്തുന്നു എന്നത് കരുത്തേകുന്നു. കീമോ പോളിനും ഷെര്‍മ്മന്‍ ലൂയിസിനും പകരം ജേസണ്‍ ഹോള്‍ഡറും ജോമെല്‍ വാരിക്കനും ടീമിലേക്ക് എത്തുന്നു. കെമര്‍ റോച്ച് മത്സരത്തിനുണ്ടാകുമെന്നാണ് കരുതിയതെങ്കിലും താരത്തിനു അവസരം ലഭിയ്ക്കുന്നില്ല.

ഇന്ത്യ: വിരാട് കോഹ്‍ലി, കെഎല്‍ രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവി ചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, ശര്‍ദ്ധുല്‍ താക്കൂര്‍

വിന്‍ഡീസ്: ക്രെയിഗ് ബ്രാത്‍വൈറ്റ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, സുനില്‍ അംബ്രിസ്, ഷായി ഹോപ്, റോഷ്ടണ്‍ ചേസ്, കീറണ്‍ പവല്‍, ഷെയിന്‍ ഡോവ്റിച്ച്‌, ഷെര്‍മന്‍ ലൂയിസ്, ദേവേന്ദ്ര ബിഷൂ, ഷാനണ്‍ ഗബ്രിയേല്‍, കീമോ പോള്‍

Exit mobile version