ഏപ്രിൽ 4 ന് ആരംഭിക്കാനിരിക്കുന്ന 2025 കൗണ്ടി ചാമ്പ്യൻഷിപ്പിനായി ഇന്ത്യൻ ഓൾറൗണ്ടർ ഷാർദുൽ താക്കൂർ എസെക്സുമായി കരാറിൽ ഒപ്പുവച്ചു. ഐപിഎൽ 2025 മെഗാ ലേലത്തിൽ വിൽക്കപ്പെടാതെ പോയ താരം കൗണ്ടി ടൂർണമെന്റിന്റെ ആദ്യ ഏഴ് റൗണ്ടുകളിൽ കളിക്കും.

ഐപിഎൽ അവസരം നഷ്ടപ്പെട്ടെങ്കിലും, രഞ്ജി ട്രോഫിയിൽ 439 റൺസും മുംബൈയ്ക്കായി 34 വിക്കറ്റുകളും നേടിയ താക്കൂർ മികച്ച ഫോമിലാണ്. കൗണ്ടി ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ പ്രകടനം ദേശീയ ടീമിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വർദ്ധിപ്പിക്കും, പ്രത്യേകിച്ച് ജൂണിൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം മുന്നിൽ ഉള്ളത് താക്കൂറിന് പ്രതീക്ഷ നൽകുന്നു.