ഇന്ത്യന്‍ ടീമില്‍ കുല്‍ദീപിനെ കണ്ണും അടച്ച് എടുക്കണം: ഷെയിന്‍ വോണ്‍

Sports Correspondent

വിദേശ സാഹചര്യങ്ങളിലും അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ മികച്ച ഫോമില്‍ പന്തെറിയുന്ന കുല്‍ദീപ് യാദവിനെ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് കണ്ണുമടച്ച് എടുക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍. ഇന്ത്യ ഇംഗ്ലണ്ടില്‍ രണ്ട് ലെഗ് സ്പിന്നര്‍മാരെയും കളിപ്പിച്ചാലും അവര്‍ക്ക് വിജയ സാധ്യതയുണ്ട് എന്നാല്‍ സാഹചര്യം എന്ത് തന്നെയായാലും കുല്‍ദീപിെ ടീമില്‍ എടുക്കണമെന്നാണ് ഷെയിന്‍ വോണ്‍ അഭിപ്രായപ്പടുന്നത്.

ഇന്ത്യയ്ക്കായി 63 മത്സരങ്ങളില്‍ നിന്ന് 136 വിക്കറ്റുകളാണ് കുല്‍ദീപ് നേടിയിട്ടുള്ളത്. യൂസുവേന്ദ്ര ചഹാലുമായി ചേര്‍ന്ന് അപകടകരമായ സ്പിന്‍ ദ്വയമായി മാറിയിട്ടുണ്ട് കുല്‍ദീപ്. ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയില്‍ രണ്ട് ടി20യിലും അഞ്ച് ഏകദിനങ്ങളിലും മികവ് പുലര്‍ത്തി ഈ 24 വയസ്സുകാരന്‍ മറ്റു ടീമുകള്‍ക്കുള്ള മുന്നറിയിപ്പ് നല്‍കുവാനുള്ള ശ്രമത്തിലാവും മത്സരങ്ങള്‍ക്കായി ഇറങ്ങുക.