ഷെയിന്‍ വോണിന് മറ്റെന്തിനെക്കാളും പ്രിയം സിഗറെറ്റുകളോടായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ഷെയിന്‍ വോണ്‍ എന്നും വിവാദങ്ങളുടെ നായകനായിരുന്നു. കളിക്കളത്തിലും പുറത്തുമെല്ലാം വോണ്‍ വാര്‍ത്തകള്‍ സൃഷ്ടിച്ച് മുന്നേറുന്നത് അന്നത്തെ പതിവ് കാഴ്ചയായിരുന്നു.
ഷെയിന്‍ വോണിന്റെ കടുംപിടുത്തം വളരെ പ്രസിദ്ധമാണെന്നും സിഗറെറ്റ് വലിക്കുവാന്‍ അനുവദിച്ചാല്‍ മാത്രമേ പരിശീലനത്തിന് വരുവെന്ന് മുഖ്യ കോച്ചുമാരോട് പറയുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും മൈക്കല്‍ ക്ലാര്‍ക്ക് ഓര്‍ത്തെടുത്ത് പറഞ്ഞു. പരിശീലനത്തിനെത്തുമ്പോള്‍ ഒപ്പം സിഗറെറ്റും അനുവദിക്കണമെന്നും അല്ലെങ്കില്‍ തന്നെ നോക്കേണ്ടെന്നും കോച്ച് ജോണ്‍ ബുക്കന്നാനിനോട് താരം പറഞ്ഞിട്ടുണ്ടെന്ന് ക്ലാര്‍ക്ക് സൂചിപ്പിച്ചു.
ആഷസ് 2006-07ന് മുമ്പ് മൂന്ന് ദിവസത്തെ പരിശീലന ക്യാമ്പിന് ടീം തയ്യാറായപ്പോള്‍ താരങ്ങളോട് ടിഷര്‍ട്ട്, പാന്റ്സ്, സോക്സ്, അടിവസ്ത്രങ്ങള്‍ എന്നിങ്ങനെ ആവശ്യമായ സാധനം കരുതുവാന്‍ കോച്ച് ആവശ്യപ്പെട്ടിരുന്നു. കോച്ചിനോട് തര്‍ക്കിച്ച് ഒരു പ്രധാന വസ്തു ഒഴിവാക്കി ഒരു പാക്ക് സിഗറെറ്റ് കൊണ്ടുപോകുവാന്‍ വോണിന് അനുമതി ലഭിക്കുകയുണ്ടായി.
എന്നാല്‍ തന്റെ മൂന്ന് ജോഡി അടിവസ്ത്രവും മൂന്ന് ജോഡി സോക്സും മാറ്റി വോണ്‍ അതില്‍ ആറ് പാക്കറ്റ് സിഗറെറ്റ് നിറയ്ക്കുകയായിരുന്നുവെന്ന് ക്ലാര്‍ക്ക് പറഞ്ഞു. രാത്രി ഇരുട്ടത്ത് വേറെ ഒന്നും കാണുവാനാകില്ലെങ്കിലും വോണ്‍ സിഗറെറ്റ് പുകയ്ക്കുന്നത് കാണാമായിരുന്നുവെന്ന് ക്ലാര്‍ക്ക് പറഞ്ഞു.
വോണിന്റെ അവസാനത്തെ പരമ്പരയായിരുന്നു 2006-07 ആഷസ് പരമ്പര. അതില്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി 22 വിക്കറ്റുകളാണ് ഷെയിന്‍ വോണ്‍ നേടിയത്. ഒരു കാലത്ത് റെക്കോര്‍ഡ് ആയിരുന്ന 708 വിക്കറ്റുകളെന്ന ടെസ്റ്റ് റെക്കോര്‍ഡ് സൃഷ്ടിച്ച ശേഷം വോണ്‍ വിരമിച്ചുവെങ്കിലും പിന്നീട് മുത്തയ്യ മുരളീധരന്‍ അതിനെ മറികടന്നു