ഡൽഹിക്കെതിരായ ബംഗാളിൻ്റെ വിജയ് ഹസാരെ ട്രോഫി ഓപ്പണറിൽ നിന്ന് മുഹമ്മദ് ഷമിയെ ഒഴിവാക്കി. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ (ബിജിടി) ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ചേരുമെന്നുള്ള പ്രതീക്ഷകൾക്കും ഇതോടെ തിരശ്ശീല ആവുകയാണ്. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മുക്തനായ ഷമിക്ക് ഹൈദരാബാദിൽ ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരം നഷ്ടമാകും.

ആഭ്യന്തരമായി മികച്ച പ്രകടനങ്ങൾ തിരിച്ചുവരവിനു ശേഷം ഷമി നടത്തി എങ്കിലും കാൽമുട്ടിൻ്റെ പ്രശ്നങ്ങൾ ആശങ്കകൾ ഉയർത്തി. ഇത് അദ്ദേഹത്തിന് വിശ്രമം നൽകാനുൾക്ക തീരുമാനത്തിലേക്ക് നയിച്ചിരിക്കുകയാണ്.
2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടില്ലാത്ത ഷമിക്ക് നിർണായകമായ സമയത്താണ് ഈ തിരിച്ചടി. വിജയ് ഹസാരെ ട്രോഫിയിലെ അദ്ദേഹത്തിൻ്റെ പങ്കാളിത്തം ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെയുള്ള ഭാവി അന്താരാഷ്ട്ര അസൈൻമെൻ്റുകൾക്കുള്ള അദ്ദേഹത്തിൻ്റെ ഫിറ്റ്നസ് വിലയിരുത്തുന്നതിനുള്ള ഒരു പ്രധാന ഘട്ടമായി കണക്കാക്കപ്പെടുന്നു.