മുഹമ്മദ് ഷമിക്ക് എതിരായ ‘ജയ് ശ്രീ റാം’ വിളികളെ കുറിച്ച് അറിയില്ല എന്ന് രോഹിത് ശർമ്മ

Newsroom

ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിനിടയിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് നേരെ ഒരു കൂട്ടം ആരാധകർ ‘ജയ് ശ്രീ റാം” വിളിച്ചതിനെ കുറിച്ച് തനിക്ക് അറിയില്ല എന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. താൻ ഇങ്ങനെ ഒരു സംഭവം അറിഞ്ഞിട്ടേ ഇല്ല എന്ന് രോഹിത് ശർമ്മ ഇന്ന് മത്സര ശേഷം പറഞ്ഞു.

മുഹമ്മദ് ഷമി 23 03 13 20 57 10 043

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ആദ്യ ദിവസമായിരുന്നു മുഹമ്മദ് ഷമിയുടെ നേരെ ‘ജയ് ശ്രീറാം’ വിളികൾ വന്നത്. ഈ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ഇത് ഒരു രാഷ്ട്രീയ ചർച്ച ആയി ഉയരുകയും ചെയ്തിരുന്നു.

“ഷമിക്ക് നേരെയുഌഅ ജയ് ശ്രീറാം വിളികൾ എന്തായിരുന്നു എന്ന് എനിക്ക് തീർത്തും അറിയില്ല. ഞാൻ ഈ സാംഭവം ആദ്യമായിട്ടാണ് കേട്ടത്. അവിടെ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല,” മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ രോഹിത് പറഞ്ഞു.

ഇന്ന് അവസാനിച്ച മത്സരം സമനിലയിൽ ആയിരുന്നു തീർന്നത്. ഇതോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയും ചെയ്തു.