ക്യാപ്റ്റന്‍സി ഒഴിയുന്നതിനെക്കുറിച്ച് ബംഗ്ലാദേശിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ബോര്‍ഡുമായി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ബോര്‍ഡ് മുഖ്യന്‍ നസ്മുള്‍ ഹസന്‍. നേരത്തെ ഒരു ബംഗ്ലാദേശ് പത്രത്തിന് താന്‍ ഈ റോള്‍ തുടരുവാന്‍ മാനസികമായി തയ്യാറല്ലെന്ന് ഷാക്കിബ് പറഞ്ഞിരുന്നു. ടീം മികച്ച നിലയിലെത്തുവാന്‍ താന്‍ മികച്ച രീതിയില്‍ കളിക്കുന്നതാണ് നല്ലതെന്നാണ് താന്‍ കരുതുന്നതെന്ന് ഷാക്കിബ് പറഞ്ഞു. ക്യാപ്റ്റന്‍സി തന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന സൂചനയാണ് ഷാക്കിബ് നല്‍കിയത്.
താന്‍ ഷാക്കിബ് ഉള്‍പ്പെടുന്ന സീനിയര്‍ താരങ്ങളുമായി അടുത്തിടെ സംസാരിച്ചപ്പോള്‍ പോലും ഇതിനെക്കുറിച്ച് ഒന്നും ഷാക്കിബ് തന്നോട് പറഞ്ഞിട്ടില്ലെന്ന് നസ്മുള്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതില്‍ താരത്തിന് അത്ര താല്പര്യമില്ലെന്നും ടീം ടെസ്റ്റ് ടൂറിനായി വിദേശത്തേക്ക് യാത്ര ചെയ്യുമ്പോള്‍ പൊതുവേ ടെസ്റ്റില്‍ നിന്ന് ഇടവേള എടുക്കുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും താരത്തിന് ടെസ്റ്റ് ക്രിക്കറ്റ് കളിയ്ക്കുവാന്‍ അല്പം താല്പര്യക്കുറവുള്ളതായാണ് മനസ്സിലാക്കുന്നതെന്നും നസ്മുള്‍ പറഞ്ഞു.
ഇതൊക്കെയാണെങ്കിലും ടീമിനെ നയിക്കാനാകില്ലെന്ന് ഇതുവരെ പറഞ്ഞ് കേട്ടിട്ടില്ലെന്നു നസ്മുള്‍ പറഞ്ഞു. ക്യാപ്റ്റനാകുമ്പോള്‍ താരം എപ്പോളും കളിക്കേണ്ടിയിരിക്കുന്നുവെന്നും ക്യാപ്റ്റന്‍സി ഒഴിവാക്കുമ്പോള്‍ ടീമില്‍ സ്ഥിരമായി കളിക്കേണ്ടതില്ലെന്നതിനാല്‍ ആവാം താരം ക്യാപ്റ്റന്‍സി ഒഴിയാന്‍ നോക്കുന്നതെന്നും നസ്മുള്‍ സൂചിപ്പിച്ചു.