അയര്‍ലണ്ടിനെതിരെ രണ്ടാം ടി20യിലെ മിന്നും സ്പെല്ലിന് ശേഷം ടി20 ക്രിക്കറ്റിൽ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി ഷാക്കിബ് അൽ ഹസൻ. ടിം സൗത്തിയെയാണ് ഇന്നത്തെ അഞ്ച് വിക്കറ്റ് നേട്ടത്തിലൂടെ താരം മറികടന്നത്.
അയര്‍ലണ്ടിനെതിരെ 4 ഓവറിൽ 22 റൺസ് വിട്ട് നൽകിയാണ് ഷാക്കിബിന്റെ അഞ്ച് വിക്കറ്റ് നേട്ടം. മത്സരത്തിൽ ബാറ്റിംഗിൽ ഷാക്കിബ് 38 റൺസുമായി പുറത്താകാതെ നിന്നു.