ബംഗ്ലാദേശ് ഇതിഹാസം ഷാക്കിബ് അൽ ഹസന് പ്രതീക്ഷിച്ച ടെസ്റ്റ് വിടവാങ്ങൽ ലഭിക്കില്ല. ഷാകിബിന് എതിരെ ബംഗ്ലാദേശി പ്രതിഷേധം ശക്തമായതിനാൽ പകരം മുറാദിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ബംഗ്ലാദേശ് ഉൾപ്പെടുത്തി.
2024 ടി20 ലോകകപ്പ് മുതൽ കുടുംബത്തോടൊപ്പം യുഎസിൽ താമസിക്കുന്ന ഷാക്കിബ്, ധാക്കയിലെ തൻ്റെ ഹോം ഗ്രൗണ്ടായ ഷേർ-ഇ-ബംഗ്ലാ സ്റ്റേഡിയത്തിൽ തൻ്റെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും, ഷാക്കിബ് അംഗമായിരുന്ന മുൻ അവാമി ലീഗ് ഭരണത്തിനെതിരായ രാഷ്ട്രീയ പ്രതിഷേധങ്ങൾ, ബംഗ്ലാദേശിലേക്കുള്ള അദ്ദേഹത്തിൻ്റെ തിരിച്ചുവരവിനെ തടഞ്ഞു. ഇതോടെ ആദ്യ ടെസ്റ്റിൽ ഷാക്കിബ് ഇറങ്ങില്ല എന്ന് ഉറപ്പായി.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ഷാക്കിബ് തൻ്റെ അവസാന ടെസ്റ്റിനായി രാജ്യത്തേക്ക് പോകുകയാണെങ്കിൽ അദ്ദേഹത്തിൻ്റെ സുരക്ഷയെക്കുറിച്ച് നേരത്തെ ഉറപ്പ് നൽകിയിരുന്നു, എന്നാൽ ധാക്കയിലേക്ക് മടങ്ങുമ്പോൾ പുതിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഇതാണ് ടീമിൽ നിന്ന് പിന്മാറാൻ കാരണമായത്. ബിസിബിയുടെ സെലക്ഷൻ പാനൽ ചെയർമാൻ ഗാസി അഷ്‌റഫ് ഹൊസൈൻ, ഷാക്കിബിൻ്റെ അസാന്നിധ്യം സ്ഥിരീകരിച്ചു,
ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് 2024 ഒക്ടോബർ 21 ന് ആരംഭിക്കും.
ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് സ്ക്വാഡ് പുതുക്കി:
- നജ്മുൽ ഹൊസൈൻ ഷാൻ്റോ (ക്യാപ്റ്റൻ)
- ഷാദ്മാൻ ഇസ്ലാം
- മഹ്മൂദുൽ ഹസൻ ജോയ്
- സക്കീർ ഹസൻ
- മൊമിനുൽ ഹഖ് ഷോറബ്
- മുഷ്ഫിഖുർ റഹീം
- ലിറ്റൺ കുമർ ദാസ് (WK)
- സാക്കർ അലി അനിക്
- മെഹിദി ഹസൻ മിറാസ്
- തൈജുൽ ഇസ്ലാം
- നയീം ഹസൻ
- തസ്കിൻ അഹമ്മദ്
- ഹസൻ മഹമൂദ്
- നഹിദ് റാണ
- ഹസൻ മുറാദ്