ഷാക്കിബ് അല്‍ ഹസന്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യും

Sports Correspondent

ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യും. മേയ് 23ന് ആരംഭിക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ താരത്തോട് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുവാന്‍ ചീഫ് സെലക്ടര്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് അറിയുന്നത്. നേരത്തെ താരം വെസ്റ്റിന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ വിലക്കിന് ശേഷം മടങ്ങിയെത്തിയപ്പോള്‍ ടീം മാനേജ്മെന്റ് താരത്തെ നാലാം നമ്പറിലാണ് ഇറക്കിയത്.

താരത്തിന് ഏറ്റവും അനുയോജ്യമായ ബാറ്റിംഗ് ഓര്‍ഡര്‍ മൂന്നാം നമ്പറാണെന്നാണ് ചീഫ് സെലക്ടര്‍ മിന്‍ഹാജുല്‍ അബേദിന്‍ പറഞ്ഞത്. താരത്തിനും അതാണ് താല്പര്യമെന്നും മിന്‍ഹാജുല്‍ കൂട്ടിചേര്‍ത്തു.