വിലക്ക് കഴിഞ്ഞ് ഷാക്കിബ് അല്‍ ഹസന്‍ ഉടനെ ക്യാമ്പില്‍ ചേരും

Sports Correspondent

ഓഗസ്റ്റ് അവസാനത്തോടെ യുഎസില്‍ നിന്ന് മടങ്ങിയെത്തി ഷാക്കിബ് അല്‍ ഹസന്‍ വീണ്ടും പരിശീലനത്തിലേക്ക് മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്. താരത്തിനെ ഐസിസി ഒരു വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ദീപക് അഗര്‍വാള്‍ എന്ന ബുക്കി തന്നെ പല തവണ സമീപിച്ചത് ബോര്‍ഡിനെയും ഐസിസിയെയും അറിയിച്ചില്ല എന്നതാണ് വിലക്കിന് കാരണം.

ഒക്ടോബര്‍ 29നാണ് താരത്തിന്റെ വിലക്ക് അവസാനിക്കുന്നത്. ഇംഗ്ലണ്ടിലെ ലെസ്റ്ററില്‍ താരം ഇതിനിടെ പരിശീലനത്തില്‍ ഏര്‍പ്പെടുവാന്‍ പദ്ധതിയുണ്ടായിരുന്നുവെങ്കിലും കൊറോണ കാരണം അത് ഉപേക്ഷിക്കുകയായിരുന്നു. സെപ്റ്റംബര്‍ മുതല്‍ ഷാക്കിബ് ബികെഎസ്പി സ്പോര്‍ട്സ് സയന്‍സ് വിഭാഗത്തില്‍ റെസിഡന്‍ഷ്യല്‍ പരിശീലനം ആരംഭിക്കുമെന്നാണ് അറിയുന്നത്.