പവലും ഹോപും ഇനി വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്മാര്‍

Sports Correspondent

വൈറ്റ് ബോള്‍ ക്രിക്കറ്റിൽ തങ്ങളുടെ പുതിയ നായകന്മാരെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്. ടി20 ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായ ശേഷം സ്ഥാനം ഒഴിഞ്ഞ നിക്കോളസ് പൂരന് പകരം ഏകദിനത്തിൽ ഷായി ഹോപും ടി20യിൽ റോവ്മന്‍ പവലിനെയും ആണ് ക്യാപ്റ്റന്മാരായി വെസ്റ്റിന്‍ഡീസ് നിയമിച്ചിരിക്കുന്നത്.

മാര്‍ച്ച് 16ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന വൈറ്റ് ബോള്‍ പരമ്പരയാവും ഇരുവരുടെയും ആദ്യ ദൗത്യം. 2019ൽ ഹോപിനെ വെസ്റ്റിന്‍ഡീസ് വൈസ് ക്യാപ്റ്റനായി ആദ്യം നിയമിച്ചിരുന്നു. 2022ൽ വീണ്ടും അദ്ദേഹം വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ടു.

പവൽ വെസ്റ്റിന്‍ഡീസിനെ മൂന്ന് ഏകദിനത്തിലും 1 ടി20 മത്സരത്തിലും നയിച്ചിട്ടുണ്ട്.