ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗിൽ ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജിനെ പിന്തള്ളി പാക്കിസ്ഥാൻ്റെ പേസർ ഷഹീൻ അഫ്രീദി ഒന്നാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ മികച്ച പ്രകടനത്തെ തുടർന്നാണ് അഫ്രീദിയുടെ റാങ്കിംഗ് ഉയർന്നത്. അവിടെ മൂന്ന് മത്സരങ്ങളിൽ നിന്ന് 12.62 ശരാശരിയിൽ എട്ട് വിക്കറ്റ് ഷഹീൻ വീഴ്ത്തിയിഫുന്നു. 3.76 ഇക്കോണമി റേറ്റും അദ്ദേഹം സൂക്ഷിച്ചു.

ഇതോടെ ബാറ്റിംഗിലും ബൗളിംഗിലും പാകിസ്താൻ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. ബാബർ ആണ് ബാറ്റിംഗിൽ ഒന്നാമത്. അഫ്രീദിയുടെ സഹതാരം ഹാരിസ് റൗഫ്, 14 സ്ഥാനങ്ങൾ കയറി ശ്രദ്ധേയമായ കുതിപ്പ് നടത്തി.