ഷഹീൻ അഫ്രീദിക്ക് ക്യാപ്റ്റൻ ആയി കൂടുതൽ സമയം നൽകണമായിരുന്നു എന്ന് മുൻ PCB ചെയർമാൻ

Newsroom

ഷഹീൻ അഫ്രീദിയെ വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റി ബാബർ അസമിനെ നിയമിച്ചതിനെ വിമർശിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവി സക്ക അഷ്‌റഫ്. അഫ്രീദിയെ ടീമിൻ്റെ ടി20 ക്യാപ്റ്റനായി ആകെ ഒരു പരമ്പര ആണ് കളിച്ചത്. ആ പരമ്പരയിൽ ന്യൂസിലൻഡിനെതിരെ 4-1 ന് തോറ്റിരുന്നു‌.

ഷഹീൻ അഫ്രീദി 23 10 20 21 23 43 387

എന്നാൽ അഫ്രീദിക്ക് തൻ്റെ കഴിവ് തെളിയിക്കാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും ക്യാപ്റ്റനായി സമയം കൊടുക്കണമായിരുന്നു എന്ന് സക്ക അഷ്‌റഫ് പറഞ്ഞു.

“ഷഹീന് കുറച്ചുകൂടി സമയം നൽകണമായിരുന്നു, കുറഞ്ഞത് ഒരു വർഷമെങ്കിലും, അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻ എന്ന നിലയിലെ പ്രകടനം വിലയിരുത്താൻ ആവശ്യമായ സമയം പി സി ബി എടുത്തില്ല. ബാബറിനെ ടെസ്റ്റ് ക്യാപ്റ്റനായി നിലനിർത്താൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു, പക്ഷേ അദ്ദേഹം എല്ലാ നായകസ്ഥാനവും ഉപേക്ഷിച്ചു. അത് അദ്ദേഹത്തിൻ്റെ സ്വന്തം തീരുമാനമായിരുന്നു, ” സക്ക അഷ്‌റഫ് പറഞ്ഞു.

“ഇപ്പോൾ പിസിബി ബാബറിനെ ക്യാപ്റ്റനായി തിരികെ കൊണ്ടുവന്നതിനാൽ, ഒരു പാക്കിസ്ഥാനി എന്ന നിലയിൽ ദേശീയ ടീമിന് ആശംസകൾ നേരുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.