ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന 2026-ലെ ഐ.സി.സി പുരുഷ ടി20 ലോകകപ്പിനുള്ള 15 അംഗ സ്കോട്ട്ലൻഡ് ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പന്നനായ റിച്ചി ബെറിംഗ്ടൺ നയിക്കുന്ന ടീമിൽ അഫ്ഗാനിസ്ഥാനിൽ ജനിച്ച പേസർ സൈനുള്ള ഇഹ്സാൻ ഇടംപിടിച്ചതാണ് ശ്രദ്ധേയമായ മാറ്റം. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ ബംഗ്ലാദേശ് വിസമ്മതിച്ചതിനെത്തുടർന്നാണ് ഗ്രൂപ്പ് സിയിൽ ബംഗ്ലാദേശിന് പകരക്കാരായി സ്കോട്ട്ലൻഡ് ടൂർണമെന്റിലേക്ക് എത്തിയത്. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.
അടുത്തിടെ സ്കോട്ട്ലൻഡിനായി കളിക്കാൻ യോഗ്യത നേടിയ സൈനുള്ള ഇഹ്സാൻ ടീമിലെ പ്രധാന ആകർഷണമാണ്. താരത്തിന്റെ വേഗതയും ബൗളിംഗ് മികവും ഉപഭൂഖണ്ഡത്തിലെ പിച്ചുകളിൽ ടീമിന് മുതൽക്കൂട്ടാകുമെന്ന് മുഖ്യ പരിശീലകൻ ഓവൻ ഡോക്കിൻസും പെർഫോമൻസ് ചീഫ് സ്റ്റീവ് സ്നെല്ലും പ്രത്യാശ പ്രകടിപ്പിച്ചു.
ഇഹ്സാനെ കൂടാതെ ടോം ബ്രൂസ്, ഫിൻലേ മക്രീത്ത്, ഒലിവർ ഡേവിഡ്സൺ എന്നിവരും ആദ്യമായി ലോകകപ്പ് ടീമിൽ ഇടംനേടിയിട്ടുണ്ട്. ജോർജ്ജ് മുൻസി, മൈക്കൽ ലീസ്ക്, മാർക്ക് വാട്ട് തുടങ്ങിയ പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന ടീമിൽ 2024-ലെ ലോകകപ്പ് കളിച്ച 11 പേരെ നിലനിർത്തിയിട്ടുണ്ട്.
Scotland’s squad for T20 World Cup: Richie Berrington (C), Tom Bruce, Matthew Cross, Bradley Currie, Oliver Davidson, Chris Greaves, Zainullah Ihsan, Michael Jones, Michael Leask, Finlay McCreath, Brandon McMullen, George Munsey, Safyaan Sharif, Mark Watt, Bradley Wheal
Travelling Reserves: Jasper Davidson, Jack Jarvis
Non-Travelling Reserves: Mackenzie Jones, Chris McBride, Charlie Tear









