ബാസ്ബോള്‍ ടു കണ്ടിന്യു!!! സിഡ്നിയിൽ ഇംഗ്ലണ്ട് ശൈലിയിൽ മാറ്റം വരുത്തില്ലെന്ന് സാക്ക് ക്രോളി

Sports Correspondent

Zak Crawley സാക്ക് ക്രോളി

സിഡ്നിയിൽ ഓസ്ട്രേലിയയുടെ ബൗളിംഗ് കോമ്പിനേഷന്‍ എന്ത് തന്നെയായാലും ഇംഗ്ലണ്ട് അറ്റാക്കിംഗ് ബ്രാന്‍ഡ് ഓഫ് ക്രിക്കറ്റ് തന്നെയാവും കളിയ്ക്കുകയെന്ന് അറിയിച്ച് സാക്ക് ക്രോളി. ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഇംഗ്ലണ്ട് പരാജയം ഏറ്റുവാങ്ങിയപ്പോള്‍ മെൽബേണിലെ നാലാം ടെസ്റ്റിൽ വിജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. പരമ്പരയിലെ അവസാന മത്സരം സിഡ്നിയിലാണ് നടക്കാനിരിക്കുന്നത്.

ഓസ്ട്രേലിയ ടോഡ് മര്‍ഫിയ്ക്ക് ആദ്യ ഹോം ടെസ്റ്റിനുള്ള അവസരം നൽകാനിരിക്കുന്നതിനെ ആവും തങ്ങള്‍ ടാര്‍ഗെറ്റ് ചെയ്യുക എന്നാണ് സാക്ക് ക്രോളി പറഞ്ഞത്. സ്പിന്നര്‍മാര്‍ക്ക് കാര്യമായ മേൽക്കൈ നേടാനാകാതെ പോയ പരമ്പരയിൽ മര്‍ഫിയെ സമ്മര്‍ദ്ദത്തിലാക്കുകയെന്നത് ഇംഗ്ലണ്ടിന്റെ ഒരു പദ്ധതിയാണെന്ന് ക്രോളി വ്യക്തമാക്കി.

ഇംഗ്ലണ്ടും മത്സരത്തിലേക്ക് ഇതുവരെ പരമ്പരയിൽ കളിയ്ക്കാതിരുന്ന ഷൊയൈബ് ബഷീറിനെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇംഗ്ലണ്ട് മത്സരത്തിനായുള്ള തങ്ങളുടെ 12 അംഗ സംഘത്തിനെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് പന്ത്രണ്ടംഗ സംഘം: Zak Crawley, Ben Duckett, Jacob Bethell, Joe Root, Harry Brook, Ben Stokes, Jamie Smith, Brydon Carse, Will Jacks, Matthew Potts, Josh Tongue, Shoaib Bashir