രാജ്യത്തിൻ്റെ 1 ട്രില്യൺ ഡോളർ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടിൻ്റെ (പിഐഎഫ്) സ്‌പോർട്‌സ് വിഭാഗമായ എസ്ആർജെ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെൻ്റിൻ്റെ പിന്തുണയോടെ ഒരു പുതിയ ഗ്ലോബൽ ടി20 ലീഗിലൂടെ ക്രിക്കറ്റിൽ വൻ നിക്ഷേപം നടത്താൻ സൗദി അറേബ്യ ഒരുങ്ങുന്നു. ദി ഏജ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, നിർദ്ദിഷ്ട ടൂർണമെൻ്റ് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം നീൽ മാക്‌സ്‌വെല്ലിൻ്റെ ആശയമാണ്, ഇത് ഓസ്‌ട്രേലിയൻ ക്രിക്കറ്റേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് വികസിപ്പിക്കുകയാണ് സൗദി അറേബ്യ.

പ്രതിവർഷം നാല് സ്ഥലങ്ങളിലായി എട്ട് ടീമുകൾ കളിക്കുന്ന ടെന്നീസ് ഗ്രാൻഡ് സ്ലാമുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ലീഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 500 മില്യൺ ഡോളർ നിക്ഷേപം കണക്കാക്കി, നിലവിലുള്ള ലീഗുകളുമായി മത്സരിക്കുന്നതിനുപകരം അവക്ക് ഒരു സമ്പൂർണ്ണത നൽകുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്.
ഐസിസി അംഗീകാരത്തെയും ബിസിസിഐ നയങ്ങളിലെ സാധ്യതകളെയും ആശ്രയിച്ചാകും ഈ ലീഗ് ആശയം മുന്നോട്ട് പോകുന്നത്. ബി സി സി ഐയുമായി സൗദി അറേബ്യ ചർച്ചകൾ നടത്തുന്നുണ്ട്, ഇന്ത്യൻ കളിക്കാരെ വിദേശ ടി20 ലീഗുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുന്ന നിയമം ഈ ലീഗിനായി മാറ്റാൻ ആണ് ലീഗ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.