മാപ്പ് പറഞ്ഞ് സര്‍ഫ്രാസ്

Sports Correspondent

ആരെയും ഉദ്ദേശിച്ചല്ല തന്റെ പരാമര്‍ശങ്ങളെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണമെന്നും പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡിലെ ഫെഹ്ലുക്വായോയെ വംശീയമായ അധിക്ഷേപിക്കുന്ന സര്‍ഫ്രാസിന്റെ വാക്കുകള്‍ സ്റ്റംപ് മൈക്കില്‍ വ്യക്തമായി പതിഞ്ഞുവെങ്കിലും ഇപ്പോള്‍ ട്വിറ്ററിലൂടെ താരം മാപ്പപേക്ഷയുമായി എത്തിയിരിക്കുകയാണ്.

ആരെയും വേദനിപ്പിക്കുവാന്‍ വേണ്ടിയല്ലായിരുന്നു തന്റെ പരാമര്‍ശമെന്ന് പറഞ്ഞ സര്‍ഫ്രാസ് താന്‍ ഏവരെയും ബഹുമാനത്തോടെയാണ് സമീപിക്കുനന്തെന്നും അത് ഇനിയും തുരുമെന്നും പറഞ്ഞ് തന്റെ ട്വീറ്റുകള്‍ അവസാനിപ്പിച്ചു.

സംഭവത്തില്‍ തങ്ങള്‍ പരാതിയൊന്നും നല്‍കിയില്ലെങ്കിലും മാച്ച് റഫറി അന്വേഷണത്തിന്റെ പ്രക്രിയകള്‍ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് ദക്ഷിണാഫ്രിക്കന്‍ ടീം മാനേജറുടെ പ്രതികരണം.