ഓസ്‌ട്രേലിയക്ക് എതിരായ ഇംഗ്ലണ്ടിൻ്റെ ഏകദിന ടീമിൽ സാഖിബ് മഹ്മൂദിനെ ഉൾപ്പെടുത്തി

Newsroom

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലേക്ക് ലങ്കാഷെയർ പേസർ സാഖിബ് മഹ്മൂദിനെ ഉൾപ്പെടുത്തി. 27 കാരനായ മഹ്മൂദ് 2023 മാർച്ചിലാണ് അവസാനമായി കളിച്ചത്. ബാക്ക് ഇഞ്ച്വറിയിൽ നിന്ന് മുക്തി നേടുകയും ടി20 പരമ്പരയിൽ മികച്ച പ്രകടനം നടത്തുകയും ചെയ്ത താരത്തെ ഏകദിന ടീമിലേക്ക് തിരിച്ചെടുക്കുക ആയിരുന്നു‌.

Picsart 24 09 18 12 02 27 316

ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ കാഫ് ഇഞ്ച്വറിയെ തുടർന്ന് പുറത്തായത് ഉൾപ്പെടെ ഇംഗ്ലണ്ട് ടീമിനെ പരിക്കുകൾ ബാധിച്ചിട്ടുണ്ട്. ഹാരി ബ്രൂക്ക് ബട്ലറിന്റെ അഭാവത്തിൽ ടീമിനെ നയിക്കും, പരിക്കേറ്റ ജോഷ് ഹല്ലിന് പകരം ലിയാം ലിവിംഗ്സ്റ്റൺ ടീമിൽ എത്തിയിട്ടുണ്ട്.