സാന്റനര്‍ ന്യൂസിലാണ്ടിന്റെ വൈറ്റ് ബോള്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍

Sports Correspondent

മിച്ചൽ സാന്റനറെ ന്യൂസിലാണ്ടിന്റെ വൈറ്റ് ബോള്‍ ക്രിക്കറ്റ് ക്യാപ്റ്റനാക്കിയ ഔദ്യോഗിക അറിയിപ്പ് എത്തി. യുഎസ്എ വെസ്റ്റിന്‍ഡീസ് ടി20 ലോകകപ്പിന് ശേഷം കെയിന്‍ വില്യംസൺ ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷം സാന്റനര്‍ ടീമിന്റെ ക്യാപ്റ്റനായി താത്കാലിക ചുമതല വഹിച്ചിരുന്നു. ഇതിൽ ശ്രീലങ്കയ്ക്കെതിരെയുള്ള കഴിഞ്ഞ മാസം നടന്ന പരമ്പരയും ഉള്‍പ്പെടുന്നു.

24 ടി20 മത്സരങ്ങളിലും 4 ഏകദിനത്തിലും ടീമിനെ ഇതുവരെ നയിച്ചിട്ടുള്ള സാന്റനറുടെ ഫുള്‍ ടൈം ക്യാപ്റ്റന്‍സി ദൗത്യം ശ്രീലങ്കയ്ക്കെതിരെ ഈ മാസം നടക്കുന്ന ഏകദിന ടി20 പരമ്പരയോടെയായിരിക്കും ആരംഭിയ്ക്കുക.

ടെസ്റ്റിൽ ടീമിനെ ടോം ലാഥം തന്നെ നയിക്കുന്നത് തുടരും. വൈറ്റ് ബോള്‍ ചുമതലയും താരം വഹിച്ചിരുന്നുവെങ്കിലും കൂടുതൽ ശ്രദ്ധ ടെസ്റ്റ് ക്രിക്കറ്റിന് നൽകുവാനായാണ് ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ നീക്കം.