ഓസ്ട്രേലിയക്ക് എതിരെ സൂര്യകുമാർ ഇന്ത്യൻ ക്യാപ്റ്റൻ, സഞ്ജുവിന് വീണ്ടും അവഗണന!!

Newsroom

ഇന്ത്യ ഓസ്ട്രേലിയക്ക് എതിരായ ടി20 പരമ്പരയ്ക്ക് ആയുള്ള ടീം ഇന്ന് പ്രഖ്യാപിച്ചു. പ്രധാന താരങ്ങളിൽ ഭൂരിഭാഗത്തിനും വിശ്രമം നൽകിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യകുമാർ യാദവ് ആകും ടീമിന്റെ ക്യാപ്റ്റൻ. റുതുരാജ് ഗെയ്ക്വാദ് വൈസ് ക്യാപ്റ്റൻ ആകും. അവസാന രണ്ട് ടി20യിൽ ശ്രേയസ് അയ്യർ ടീമിനൊപ്പം ചേരും. അതുവരെ ശ്രേയസ് ഉണ്ടാകില്ല. ശ്രേയസ് എത്തിയാൽ അദ്ദേഹം ആകും വൈസ് ക്യാപ്റ്റൻ.

Picsart 23 11 17 15 48 07 535

മലയാളി താരം സഞ്ജു സാംസണെ വീണ്ടും ഇന്ത്യ അവഗണിച്ചു. റിങ്കു സിങ്, ജയ്സ്വാൾ, ജിതേഷ് ശർമ്മ എന്നിവർ സ്ക്വാഡിൽ ഉണ്ട്. നവംബർ 23നാണ് പരമ്പര ആരംഭിക്കുക.

Suryakumar Yadav (Captain), Ruturaj Gaikwad (vice-captain), Ishan Kishan, Yashasvi Jaiswal, Tilak Varma, Rinku Singh, Jitesh Sharma (wk), Washington Sundar, Axar Patel, Shivam Dubey, Ravi Bishnoi, Arshdeep Singh, Prasidh Krishna, Avesh Khan, Mukesh Kumar