വൻ വിജയം നേടി ഇന്ത്യ!! സഞ്ജു കളിയിലെ താരം

Newsroom

ബംഗ്ലാദേശിന് എതിരായ ടി20 പരമ്പരയും ഇന്ത്യ തൂത്തുവാരി. ഇന്ന് നടന്ന അവസാന ടി20 മത്സരം ഇന്ത്യ 133 റൺസിനാണ് വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 298 എന്ന വൻ സ്കോർ ചെയ്സ് ചെയ്ത ബംഗ്ലാദേശിന് ആകെ 164-7 റൺസ് എടുക്കാനെ ആയുള്ളൂ.

1000699507

തുടക്കം മുതൽ ആക്രമിച്ചു കളിക്കാൻ ബംഗ്ലാദേശ് ശ്രമിച്ചു എങ്കിലും വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടു. 63* റൺസുമായി തൗഹിദ് ഹൃദോയ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ ആയി. ലിറ്റൺ ദാസ് 42 റൺസും എടുത്തു.

ഇന്ത്യക്ക് ആയി രവി ബിഷ്ണോയ് 3 വിക്കറ്റും മായങ്ക് യാദവ് 2 വിക്കറ്റും വീഴ്ത്തി.

നേരത്തെ സഞ്ജു സാംസണിൻ്റെ തകർപ്പൻ സെഞ്ചുറിയുടെയും സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ അർധ സെഞ്ചുറിയുടെയും ബലത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ 20 ഓവറിൽ 297/6 എന്ന കൂറ്റൻ സ്‌കോർ നേടി.

Picsart 24 10 12 20 31 49 916

വെറും 47 പന്തിൽ 11 ഫോറും 8 സിക്സും സഹിതം 236.17 സ്‌ട്രൈക്ക് റേറ്റിൽ 111 റൺസെടുത്ത സഞ്ജു സാംസണാണ് ഇന്നിംഗ്‌സിലെ താരം. അദ്ദേഹത്തിൻ്റെ ആക്രമണോത്സുകമായ കുതിപ്പ് ഇന്ത്യയുടെ കൂറ്റൻ ടോട്ടലിന് അടിത്തറയിട്ടു. 35 പന്തിൽ 8 ഫോറും 5 സിക്സും ഉൾപ്പെടെ 75 റൺസെടുത്ത സൂര്യകുമാർ യാദവും നിർണായക പങ്കുവഹിച്ചു.

റിയാൻ പരാഗ് 13 പന്തിൽ 34 റൺസും ഹാർദിക് പാണ്ഡ്യ 18 പന്തിൽ 47 റൺസും നേടി ഇന്ത്യയെ ഒരു ടെസ്റ്റ് ടീമിന്റെ ഏറ്റവും ഉയർന്ന ടി20 സ്കോറിൽ എത്തിച്ചു.