ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ താൻ കളിക്കേണ്ടതായിരുന്നു, തീരുമാനം മാറിയത് അവസാന നിമിഷം – സഞ്ജു സാംസൺ

Newsroom

2024-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് ഫൈനലിന് തൊട്ടുമുമ്പ് ആണ് താൻ പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്തായത് എന്ന് സഞ്ജു സാംസൺ‌. താൻ ലോകകപ്പ് ഫൈനലിൽ ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് തന്നോട് രോഹിത് പറഞ്ഞിരുന്നു. ടോസിന് തൊട്ടു മുമ്പ് ആണ് ഇത് മാറിയത് എന്ന് സഞ്ജു പറയുന്നു.

Sanju Samson

ഫൈനൽ കളിക്കാൻ തയ്യാറെടുക്കുകയായിരുന്ന സാംസൺ രോഹിതിൻ്റെ വാക്കുകൾ ഓർത്തെടുത്തു: “ടോസിന് മുമ്പ് 10 മിനിറ്റെങ്കിലും അദ്ദേഹം എന്നോടൊപ്പം ചെലവഴിച്ചു, അത് എൻ്റെ ഹൃദയത്തെ സ്പർശിച്ചു.”

നിരാശ ഉണ്ടായിരുന്നിട്ടും, സാംസൺ രോഹിതിന്റെ രീതിയെ പ്രശംസിച്ചു. “കുട്ടിക്കാലം മുതൽ, എനിക്ക് ഇവിടെ വന്ന് ഇന്ത്യക്ക് ആയി എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. രോഹിത് വന്ന് എന്നോട് കാര്യങ്ങൾ വിശദീകരിച്ചതിൽ ഞാൻ പൂർണ്ണമായും അദ്ദേഹത്തെ ബഹുമാനിക്കുന്നു.”

രോഹിതിൻ്റെ നേതൃത്വത്തിൽ ലോകകപ്പ് ഫൈനൽ കളിക്കാനുള്ള അവസരം നഷ്ടമായതിൽ ഖേദമുണ്ടെന്ന് സാംസൺ സമ്മതിച്ചു. “ഞാൻ അവനോട് പറഞ്ഞു, ‘എനിക്ക് പശ്ചാത്താപമുണ്ടാകും; എനിക്ക് നിങ്ങളെപ്പോലെയുള്ള ഒരു ലീഡർക്ക് ഇപ്പം എനിക്ക് ലോകകപ്പ് ഫൈനൽ കളിക്കാൻ കഴിഞ്ഞില്ല.” സഞ്ജു പറഞ്ഞു.