ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ അഭിഷേക് ശർമ്മയ്‌ക്കൊപ്പം സഞ്ജു സാംസൺ ബാറ്റിംഗ് ഓപ്പൺ ചെയ്യുമെന്ന് ഇന്ത്യൻ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സ്ഥിരീകരിച്ചു. 2015ലെ അരങ്ങേറ്റം മുതൽ ദേശീയ ടീമിൽ സ്ഥിരം സ്ഥാനം ഉറപ്പിക്കാൻ പാടുപെടുന്ന സാംസണ് ഇത് ഒരു മികച്ച അവസരമാകും. സ്ഥിരം ഓപ്പണർമാരുടെ അഭാവം കണക്കിലെടുത്താണ് സഞ്ജുവിനെ ഓപ്പണറായി പരിഗണിക്കുന്നത്.

ടി 20 ലോകകപ്പിന് രണ്ട് വർഷം ശേഷിക്കെ, ഈ പരമ്പര സാംസണിന് ഒരു ഓപ്പണർ, വിക്കറ്റ് കീപ്പർ എന്നീ നിലകളിൽ തൻ്റെ കഴിവ് തെളിയിക്കാനുള്ള നിർണായക അവസരമാണ്. സഞ്ജു സാംസൺ മുമ്പ് ഇന്ത്യക്ക് ആയി ഓപ്പൺ ചെയ്തപ്പോൾ അത്ര മികച്ച പ്രകടനങ്ങൾ അല്ല നടത്തിയിട്ടുള്ളത്.