സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ ഒരു നാഴികകല്ലിലേക്ക് അടുക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്പരയിൽ ചൂണ്ടുവിരലിനേറ്റ പരിക്കിനെത്തുടർന്ന് സഞ്ജു സാംസൺ നാളെ രാജസ്ഥാൻ റോയൽസിന്റെ ഇംപാക്ട് പ്ലെയറായാകും ഇറങ്ങുക.

അദ്ദേഹം ഇപ്പോൾ ഒരു ചരിത്ര നേട്ടത്തിന്റെ വക്കിലാണ്. 4,000 ഐപിഎൽ റൺസ് നേടുന്ന ആദ്യ രാജസ്ഥാൻ റോയൽസ് ബാറ്റ്സ്മാൻ ആകാൻ സഞ്ജുവിന് 66 റൺസ് കൂടി മാത്രം മതി.
141 ഇന്നിംഗ്‌സുകളിൽ നിന്ന് 3,934 റൺസ് ആണ് സഞ്ജുവിന് രാജസ്ഥാൻ ജേഴ്സിയിൽ ഉള്ളത്. നാളത്തെ എതിരാളികളായ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 23 മത്സരങ്ങളിൽ നിന്ന് 44.50 ശരാശരിയിൽ 801 റൺസ് നേടി മികച്ച റെക്കോർഡ് സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.