രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ വരാനിരിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ തിരികെയെത്തും. തിങ്കളാഴ്ച ചെപ്പോക്കിൽ നടക്കുന്ന പോരാട്ടത്തിൽ അദ്ദേഹം കളിക്കാനിറങ്ങാനും. ക്യാപ്റ്റൻ ആയി തന്നെ ആകും സഞ്ജു കളിക്കുക.

സഞ്ജുവിനെ ഈ സീസണിൽ പരിക്ക് വേട്ടയാടുക ആയിരുന്നു ഇതുവരെ. തുടക്കത്തിൽ വിരലിന് പരിക്കേറ്റതിനെ തുടർന്ന് ബുദ്ധിമുട്ടിയ സഞ്ജു പിന്നീട് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൈഡ് സ്ട്രെയിൻ കാരണം വീണ്ടും പുറത്തായി.
ഇതുവരെ കളിച്ച 12 മത്സരങ്ങളിൽ 9 എണ്ണത്തിലും പരാജയപ്പെട്ട രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇതിനകം അവസാനിച്ചിട്ടുണ്ട്.