2025 ലെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആയി സഞ്ജു സാംസണ് ടീമിൽ ഇടം നേടാൻ ആയില്ല. ചാമ്പ്യൻസ് ട്രോഫി സെലക്ഷനിൽ പന്തിനേക്കാൾ മുമ്പ് സഞ്ജു സാംസൺ ആണ് വരേണ്ടത് എന്ന് മുൻ ഇന്ത്യൻ താരം കെയ്ഫ് പറഞ്ഞു. പന്തിന്റെ ടെസ്റ്റ് പ്രകടനങ്ങളെ കൈഫ് പ്രശംസിച്ചു, കീപ്പിംഗിൽ ഇതിഹാസ വിക്കറ്റ് കീപ്പർ എം.എസ്. ധോണിയുടെ നിലാവരത്തിൽ പന്ത് ഏതാണ്ട് എത്തി എന്ന് കൈഫ് പറഞ്ഞു.
എന്നാൽ ലിമിറ്റഡ് ഓവറിൽ സഞ്ജു ആണ് പന്തിന് മുന്നിൽ എന്ന് കൈഫ് പറഞ്ഞു. അത് എല്ലാവരും സമ്മതിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
“പന്ത് യാഥാർത്ഥ്യം തിരിച്ചറിയേണ്ടതുണ്ട്. വൈറ്റ്-ബോൾ സ്റ്റാറ്റുകൾ അദ്ദേഹത്തിന്റേത് സാംസണിന്റേതുപോലെ ശക്തമല്ല. സഞ്ജു ചാമ്പ്യൻസ് ട്രോഫിയിൽ തന്റെ സ്ഥാനം അർഹിക്കുന്നുണ്ട്. പന്ത് കൂടുതൽ കഠിനാധ്വാനം ചെയ്യുകയും തന്നെ തെറ്റിദ്ധരിപ്പിക്കുന്ന ആളുകളെ ഒഴിവാക്കുകയും വേണം,” കൈഫ് അഭിപ്രായപ്പെട്ടു.
ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനം വരാനിരിക്കുന്ന സാഹചര്യത്തിൽ, പന്തും സാംസണും തമ്മിലുള്ള മത്സരം ശക്തമായി തുടരുന്നു. വരാനിരിക്കുന്ന മെഗാ ഇവന്റിനുള്ള സെലക്ടർമാരുടെ തീരുമാനത്തിനായി ആരാധകരും വിദഗ്ധരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.