കഴിഞ്ഞ മൂന്ന് നാലു മാസങ്ങൾ മാനസികമായി വെല്ലുവിളികൾ നിറഞ്ഞതായിരുന്നു എന്ന് സഞ്ജു

Newsroom

കഴിഞ്ഞ മൂന്ന്-നാല് മാസങ്ങൾ തനിക്ക് മാനസികമായി വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് വെളിപ്പെടുത്തി സഞ്ജു സാംസൺ. ഇന്നലെ തന്റെ കന്നി ഏകദിന സെഞ്ച്വറി നേടി തിരിച്ചുവരവ് നടത്തിയ സഞ്ജു മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു. ഏകദിന ലോകകപ്പിൽ സാംസൺ അവഗണിക്കപ്പെട്ടിരുന്നു‌.

സഞ്ജുart 23 12 22 14 04 49 609

“കഴിഞ്ഞ മൂന്ന്, നാല് മാസങ്ങൾ എനിക്ക് മാനസികമായി വെല്ലുവിളി നിറഞ്ഞതായിരുന്നു,” സഞ്ജു പറഞ്ഞു. “അതിനാൽ അതെല്ലാം മറികട‌‌ ഇവിടെ വന്ന് ഈ ഇന്നിങ്സ് കളിക്കാൻ കഴിഞ്ഞത് സന്തോഷം നൽകുന്നു‌,എനിക്ക് ശരിക്കും സന്തോഷവും നന്ദിയും തോന്നുന്നു.” സഞ്ജു പറഞ്ഞു

“ഞാൻ എന്റെ ജീനുകളാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. എന്റെ പിതാവും ഒരു കായികതാരമാണ്, അതിനാൽ എത്രത്തോളം തിരിച്ചടികൾ ഉണ്ടായാലും, തിരിച്ചുവരാനും ആകും. തിരിച്ചുവരൽ അല്ലാതെ മറ്റ് മാർഗമൊന്നുമില്ലെന്ന് ഞാൻ കരുതുന്നു … നിങ്ങൾക്ക് സ്വയം എത്രത്തോളം പ്രവർത്തിക്കാൻ കഴിയുമെന്ന് ചിന്തിക്കുക. നിങ്ങൾക്ക് അങ്ങനെ കൂടുതൽ ശക്തമായി തിരിച്ചുവരാനാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.