സഞ്ജു സാംസണ് എതിരെ ആഞ്ഞടിച്ച് കെ സി എ പ്രസിഡന്റ് ജയേഷ് ജോർജ്ജ്. സഞ്ജു സാംസണെതിരെ അച്ചടക്കനടപടി എടുക്കാത്തത് സഞ്ജു സാംസന്റെ ഭാവി ഓർത്ത് മാത്രമാണെന്ന് ജയേഷ് ജോർജ്ജ് പറഞ്ഞു. സഞ്ജു സാംസൺ വിജയ് ഹസാരെ ട്രോഫിക്ക് ആയുള്ള ക്യാമ്പിൽ പങ്കെടുത്തിരുന്നില്ല. അന്ന് മുതൽ സഞ്ജുവും കെ സി എയുമായുള്ള ബന്ധം വഷളായിരുന്നു.
ഇന്ന് കെ സി എയുടെ ഈഗോ ആണ് സഞ്ജു ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെടാൻ കാരണം എന്ന് ശശി തരൂർ വിമർശിച്ചിരുന്നു. ഇതിന്റെ പ്രതികരണമായാണ് ജയേഷ് ജോർജ്ജ് രൂക്ഷമായി സഞ്ജുവിനെ വിമർശിച്ചത്.
സഞ്ജു ഒരു 2 വരി മെസേജ് മാത്രമാണ് വിജയ് ഹസാരെ ക്യാമ്പിൽ പങ്കെടുക്കാത്തതിന് അയച്ചത് എന്ന് കെ സി എ പറഞ്ഞു. സഞ്ജു കാരണം വ്യക്തമാക്കിയില്ല എന്ന് ജയേഷ് ജോർജ്ജ് പറഞ്ഞു. സഞ്ജുവിനെതിരെ അച്ചടക്കനടപടി എടുക്കണം ആയിരുന്നു. അത് ചെയ്യാതിരുന്നത് സഞ്ജുവിന്റെ ഭാവി ഓർത്താണെന്ന് അദ്ദേഹം പറഞ്ഞു.
സഞ്ജു നേരത്തെ രഞ്ജി ട്രോഫിയിൽ നിന്നും ഇതു പോലെ പറയാതെ ഇറങ്ങി പോയെന്ന് ജയേഷ് ജോർജ്ജ് പറഞ്ഞു. അന്ന് മെഡിക്കൽ എമർജൻസി എന്ന് മാത്രമാണ് സഞ്ജു പറഞ്ഞത് എന്നും ജയേഷ് ജോർജ്ജ് പറഞ്ഞു.