കേരളത്തിന് തിരിച്ചടി, സഞ്ജു സാംസൺ ക്വാർട്ടർ മത്സരത്തിന് ഇല്ല

- Advertisement -

വിജയ് ഹസാരെ ട്രോഫിയിൽ ക്വാർട്ടർ ഫൈനലിൽ എത്തിയ കേരളത്തിന് വലിയ തിരിച്ചടി. കേരളത്തിന്റെ പ്രധാന ബാറ്റ്സ്മാൻ ആയ സഞ്ജു സാംസൺ ക്വാർട്ടറിൽ ഉണ്ടാകില്ല. പരിക്ക് ആണ് സഞ്ജുവിന് വിനയായിരിക്കുന്നത്. സഞ്ജു സാംസണ് പകരം ബേസിൽ തമ്പിയെ കേരളം സ്ക്വാഡിൽ ഉൾപ്പെടുത്തു. ലീഗ് ഘട്ടത്തിൽ 151 സ്ട്രൈക്ക്റേറ്റിൽ 121 റൺസ് സഞ്ജു എടുത്തിരുന്നു.

ഗ്രൂപ്പില്‍ സിയില്‍ 16 പോയിന്റുമായാണ് കേരളം ക്വാർട്ടറിലേക്ക് കടന്നിരുന്നത്. സഞ്ജു ഇല്ലായെങ്കിലും ക്വാർട്ടർ കടക്കാൻ ആകും എന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. ഇതുവരെ ബി സി സി ഐ ക്വാർട്ടർ ഫിക്സ്ചർ പുറത്തു വിട്ടിട്ടില്ല.

Advertisement